കൊല്ലം: കൊല്ലം ചിൽഡ്രൻസ് ഹോം അന്തേവാസികളായ മൂന്ന് വിദ്യാർത്ഥികളെ ഇന്നലെ വൈകിട്ട് മുതൽ കാണാതായി. പത്താം ക്ലാസിൽ പഠിക്കുന്ന മൂന്നുപേരും ഇന്നലെ രാവിലെ സ്കൂളിൽ പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല. തുടർന്ന് ചിൽഡ്രൻസ് ഹോം അധികൃതർ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടികളുടെ ചിത്രങ്ങൾ സഹിതം മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി പൊലീസ് അന്വേഷണം ഊർജിതമാക്കി. നഗരത്തിലും സമീപപ്രദേശങ്ങളിലും രാത്രിയിലും തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |