കൊല്ലം: വന്യമൃഗസംരക്ഷണത്തിനും മീതെ പരിസരവാസികളുടെ ജീവനും സ്വത്തിനും പ്രാധാന്യം നൽകേണ്ടത് ഗ്രാമപഞ്ചായത്തുകളുടെ ബാദ്ധ്യതയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി.
വാനരന്മാരുടെ ആവാസമേഖലയിൽ വീട് വച്ചതുകൊണ്ടാണ് ജനവാസ മേഖലയിൽ വാനരശല്യം രൂക്ഷമായതെന്ന പഞ്ചായത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് കമ്മിഷന്റെ പ്രതികരണം.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ വാനരശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ സമർപ്പിച്ച പരാതിക്കുള്ള വിശദീകരണത്തിലാണ് പഞ്ചായത്ത് ഇക്കാര്യം കമ്മിഷനെ അറിയിച്ചത്.
വാനരന്മാരെ പുനരധിവസിപ്പിക്കുന്നത് ആസാദ്ധ്യമാണ്. അതിനാൽ ശല്യം ഒഴിവാക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടണം. അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |