കൊല്ലം: ആത്മഹത്യാകുറിപ്പെഴുതിവച്ച് കായലിൽ ചാടിയ യുവാവിനായി നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും തെരച്ചിൽ നടത്തിയത് മണിക്കൂറുകൾ. നാടകീയതയ്ക്കൊടുവിൽ കുറ്റിക്കാട്ടിലൊളിച്ചിരുന്ന ഇരുപത്തിരണ്ടുകാരനെ ജ്യേഷ്ഠസഹോദരൻ കണ്ടെത്തി. ഇന്നലെ കടവൂർ വൈദ്യശാല ജംഗ്ഷന് സമീപം അഷ്ടമുടിക്കായലിലായിരുന്നു സംഭവം. രാവിലെ 11ഓടെയാണ് സംഭവം. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാടീമും ചാമക്കട അഗ്നി രക്ഷാ സേനയും അഞ്ചാലുംമൂട് പൊലീസും തെരച്ചിലിന് നേതൃത്വം നൽകി. വൈകിട്ട് ആറോടെ തെരച്ചിൽ നിറുത്തി. പൊലീസ് കരയിൽ തെരച്ചിൽ തുടരുന്നതിനിടെയാണ് ജ്യേഷ്ഠ സഹോദരൻ പൊലീസിൽ വിവരം അറിയിച്ചത്. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |