കൊല്ലം: തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ നൽകുന്ന വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സബീർ വവ്വാക്കാവ് അദ്ധ്യക്ഷനായി. സംസ്ഥാന - ജില്ലാ നേതാക്കളായ നെടുങ്ങോട്ട് വിജയകുമാർ, കെ.ആർ. സന്തോഷ് ബാബു ശകുന്തള അമ്മവീട്, തയ്യിൽ തുളസി,പുതുക്കാട് താഹ, മണിയമ്മ രാജൻ, കുന്നേൽ ശ്രീജ, ലതിക വടക്കുംതല, ഷാജിത ബീഗം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |