പുനലൂർ: മൂന്നാഴ്ചത്തെ കനത്ത മഴയെ തുടർന്ന് തുറന്ന തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 70 സെന്റി മീറ്ററായി താഴ്ത്തി. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു.
115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ കഴിഞ്ഞയാഴ്ച 110.90 മീറ്റർ വരെ ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് 3ന് 108.89 മീറ്ററായി കുറഞ്ഞതോടെയാണ് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം താഴ്ത്തിയത്.
ജല നിരപ്പ് 108.00 മീറ്ററാകുമ്പോൾ ക്രമീകരിച്ച് നിറുത്തും. തുടർന്ന് വേനൽക്കാല ജലവിതരണങ്ങൾക്കായി വെള്ളം ശേഖരിക്കും.
അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് ഇപ്പോൾ വെള്ളം തുറന്നുവിടുന്നത്.
കെ.ഐ.പി.അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |