കൊല്ലം: ഇരുപത്തിയാറാമത് കൊല്ലം റവന്യൂ ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവം കൊല്ലം കന്റോൺമെന്റ് ഗവ. ടി.ടി.ഐയിൽ ആരംഭിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. സ്വീകരണ കമ്മിറ്റി ചെയർമാൻ അഡ്വ. എ.കെ.സവാദ് അദ്ധ്യക്ഷനായി. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, കൗൺസിലർ പ്രേം ഉഷാർ, കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്.ഷീജ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ, ഗവ. ടി.ടി.ഐ പ്രിൻസിപ്പൽ ജി.ഗോപകുമാർ, സി.എച്ച്.എം ടി.ടി.ഐ പ്രിൻസിപ്പൽ മണക്കാട് നജിമുദ്ദീൻ, എന്നിവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ ജെ.മുഹമ്മദ് നാസറുദ്ദീൻ നന്ദി പറഞ്ഞു.
കലോത്സവം ഇന്ന് വൈകിട്ട് 5ന് സമാപിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷനാകും. കൊല്ലം കോർപ്പറേഷൻ വിദ്യാഭാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പി.ജെ.ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ജി.ഗോപകുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീഹരി നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |