SignIn
Kerala Kaumudi Online
Friday, 26 April 2024 3.26 PM IST

ഓണക്കാല എക്സൈസ് പരിശോധന കർശനമാക്കി

ex

കൊല്ലം: ഓണക്കാലത്ത് നിരോധിത ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന് പരിശോധന കർശനമാക്കണമെന്ന് ജില്ലാ തല ചാരയനിരോധന ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാ കൺട്രോൾ റൂം, സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക് കൺട്രോൾ റൂമുകൾ എന്നിവ സജീവമാണ്. ജില്ലാതലത്തിൽ രണ്ട് മേഖലകളായി പരിശോധന നടത്തുന്നതിന് സ്ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളുണ്ട്. അതിർത്തി മേഖലകളിൽ ബോർഡർ പെട്രോളിംഗ് യൂണിറ്റും പ്രവർത്തിക്കുന്നു. അതിർത്തിയിൽ തമിഴ്‌നാട് പൊലീസുമായി ചേർന്ന് പ്രത്യേക ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.