പരവൂർ : സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ചില തത്പരകക്ഷികളുടെയും ആസൂത്രിത നീക്കം തിരിച്ചറിയണമെന്നാവശ്യപ്പെട്ട് പരവൂരിൽ സഹകരണ സംരക്ഷണ സംഗമം നടന്നു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ ടി.യു) ,കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി ) എന്നിവയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പ്രൈമറി കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കൗൺസിൽ ഏരിയ സെക്രട്ടറി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പാരിപ്പള്ളി ശ്രീകുമാർ, ജെ.പ്രദീപ്, ടി.സി.രാജു, സഹകരണ സംഘം പ്രസിഡന്റുമാരായ വി.ഗണേഷ്, എ.സഫറുള്ള,
എസ്. സുഭാഷ് ,എസ്.സുഭഗകുമാർ, ഗീത എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |