SignIn
Kerala Kaumudi Online
Friday, 26 April 2024 10.09 AM IST

ഗണേശോത്സവ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കൊല്ലം: ഗണേശോത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗണേശവിഗ്രഹങ്ങൾ ഇന്ന് മിഴിതുറക്കും. വിഗ്രഹത്തിന്റെ കണ്ണ് മറച്ചുള്ള പട്ട് നീക്കി ഗണേശ ഭഗവാന്റെ ഐശ്വര്യം പൂർണമായും ഭക്തരിലേക്ക് എത്തിക്കുന്ന ചടങ്ങാണ് മിഴിതുറക്കൽ. ഇന്ന് രാവിലെ 8ന് കൊല്ലം ആശ്രാമം മുനീശ്വര ക്ഷേത്ര സന്നിധിയിൽ എൻ.കെ. പ്രേമചന്ദ്രനും എം നൗഷാദ് എം.എൽ.എയും ചേർന്ന് മിഴിതുറക്കൽ നിർവഹിക്കും. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണയും ഫാ. സി.ഇ.സുനിലും ചേർന്ന് ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സെപ്തംബർ 2 വരെ വിവിധ പൂജാകർമ്മങ്ങൾ നടക്കും. 3ന് വൈകിട്ട് 4ന് മുനീശ്വര ക്ഷേത്ര സന്നിധിയിൽ നിന്ന് പഞ്ചവാദ്യം, പൂക്കാവടി, വാദ്യമേളം, മറ്റു നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഓളം ഗണേശ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെടും. ഘോഷയാത്ര കൊല്ലം നഗരത്തിന് വലംവച്ച് ബീച്ചിൽ എത്തിച്ചേരും. തുടർന്ന് 1001 നാളീകേരത്തിന്റെ ഗണപതി ഹോമം നടത്തി ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും. ഗണേശോത്സവത്തിന്റെ ഭാഗമായി നവംബറിൽ ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്തും. ദമ്പതികൾക്ക് സ്വർണത്തിന് പുറമേ ധനസഹായവും നൽകും. കടലിന്റെ ജൈവഘടനയെ ബാധിക്കാത്ത തരത്തിലുള്ള പ്രത്യേക മിശ്രിതം കൊണ്ടാണ് ഇത്തവണ ഗണേശ വിഗ്രഹങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് ഗണേശോത്സവ ട്രസ്റ്റ് ചെയർമാൻ ആർ. പ്രകാശൻ പിള്ള പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.