കൊല്ലം : എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികൾക്ക് ഓണാക്കോടി വിതരണംചെയ്തു. 54 ശാഖകളിലെ 216 ഭാരവാഹികൾക്കാണ് പരവൂർ എസ്.എൻ.വി സമാജം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഓണാക്കോടി നൽകിയത്. യൂണിയൻ പ്രസിഡന്റ് ബി. ബി. ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡി. സജീവ് ആദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും അസി. സെക്രട്ടറി കെ.നടരാജൻ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ പി.സോമരാജൻ, ആർ.ഗാന്ധി, ആർ.ഷാജി, കെ.സുജയ് കുമാർ, വി.പ്രശാന്ത്, കെ.ചിത്രംഗദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |