പുത്തൂർ: ഗുരുധർമ്മ പ്രചരണസഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168 -ാം ജയന്തി ആഘോഷിക്കും. 10ന് രാവിലെ 10 മണിക്ക് പുത്തൂർ ഗുരുചൈതന്യത്തിൽ സഭ കേന്ദ്ര കോ - ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഡോ.എസ്.ഗുരു പ്രസാദ് അദ്ധ്യക്ഷനാകും. സമൂഹപ്രാർത്ഥന, ഗുരു പുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ പാരായണം, ഗുരു പ്രഭാഷണം, ജയന്തി ദിനസന്ദേശം തുടങ്ങിയവ നടത്തും. മണ്ഡലം സെക്രട്ടറി എ.അജീഷ്, കെ.ശ്രീരംഗൻ, ഡി.രഘുവരൻ (വൈസ് പ്രസിഡന്റുമാർ), എസ്.എൻ.പുരം സുരേഷ് കുമാർ, ഉഷാ സജീവ് (ജോ.സെക്രട്ടറിമാർ), ട്രഷറർ കല്ലാണിയിൽ രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. മുരളീധരൻ, പ്രതാപൻ കുന്നത്തൂർ, ഉദയശ്രീ ശോഭൻ തുടങ്ങിയവർ നേതൃത്വം നല്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |