SignIn
Kerala Kaumudi Online
Friday, 26 April 2024 11.27 AM IST

ജി. ദേവരാജൻ സംഗീതോത്സവം

devarajan

കൊല്ലം: ജി.ദേവരാജൻ സാംസ്കാരിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജി.ദേവരാജൻ സംഗീതോത്സവം 'സംഗീതോത്സവ്' 20 മുതൽ 27 വരെ കൊല്ലം സോപാനം ഓഡി​റ്റോറിയത്തിൽ നടക്കും. 20ന് വൈകിട്ട് 4ന് സൂര്യകൃഷ്ണമൂർത്തി തിരി തെളിക്കും. കലാകേന്ദ്രം ചെയർമാൻ എക്‌സ്. ഏണസ്റ്റ് അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യുട്ടി മേയർ കൊല്ലം മധു, ചിന്ത ജെറോം തുടങ്ങിയവർ പങ്കെടുക്കും. പഴയകാല സംഗീത ഉപകരണങ്ങളുടെ പ്രദർശനോത്സവം ഉച്ചക്ക് 2ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വൈകിട്ട് 3ന് സംഗീതസദസുകൾ നടക്കും. 27ന് രാവിലെ 10ന് ജി. ദേവരാജൻ ജന്മദിനാഘോഷവും മ്യൂസിക് ക്ലബ് ഓണാഘോഷവും കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. എക്സ്. ഏണസ്റ്റ് അദ്ധ്യക്ഷനാകും. മുൻ എം.പി കെ. സോമപ്രസാദ്, ഡോ. പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 7ന് ജി. ദേവരാജൻ സംഗീതം നൽകിയ ഗാനങ്ങളുടെ ഗാനമേള. പത്രസമ്മേളനത്തിൽ ജന. കൺവീനർ ഡോ.ആശ്രാമം ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻമാരായ കോതേത്ത് ഭാസുരൻ, എ.റഷീദ്, ജോ.കൺവീനർമാരായ ആശ്രാമം സജീവ്, എൻ.പി. ജവഹർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.