കൊല്ലം: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ രക്തദാന ക്യാമ്പ് നടത്തി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ജനറൽ സെക്രട്ടറിമാരായ പി.അഖിൽ, രാഹുൽ കൃഷ്ണൻ, സംസ്ഥാന സമിതി അംഗമായ ജമുൻ ജഹാംഗീർ, ജില്ല വൈസ് പ്രസിഡന്റുമാരായ ബി. ഗോകുൽ, വി. ദീപു രാജ്, ആർ. ചിപ്പി, സെക്രട്ടറിമാരായ യു. ഗോപകുമാ, ആർ. ശംഭു, മഹേഷ് മണികണ്ഠൻ, ട്രഷറർ എം.ആർ. അഭിനസ് എന്നിവർ നേതൃത്വം നൽകി.
കൊല്ലം ജില്ലാ ആശുപത്രിയിൽ നടന്ന രക്തദാനത്തിൽ യുവമോർച്ച കൊല്ലം മണ്ഡലം സെൽ കോ ഓർഡിനേറ്റർ ചിത്ര തുടങ്ങി പത്തോളം പേർ പങ്കെടുത്തു. ബി.ജെ.പി കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസിദാസ് മുഖ്യ ചുമതല വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജനറൽ സെക്രട്ടറി നാരായണൻകുട്ടി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഡ്വ. ബിജോയ്, അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |