പുനലൂർ: കൊല്ലം-തരുമംഗലം ദേശീയ പാതയിലെ തെന്മല 40ാം മൈലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരും തെന്മല സ്വദേശിനികളുമായ ഉസൈബീവി,സജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15 ഓടെയയിരുന്നു അപകടം. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ലോറിയും തെന്മലയിൽ നിന്ന് ഒറ്റക്കല്ലിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. തെന്മല പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം തെന്മല 13കണ്ണറ പാലത്തിന് സമീപത്ത് വച്ച് ടിപ്പർ ലോറി പിക്കപ്പ് വാനിൽ ഇടിച്ച് വാൻ ഡ്രൈവറായ ജയപ്രകാശിന് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |