SignIn
Kerala Kaumudi Online
Friday, 26 April 2024 8.57 AM IST

കഥാപ്രസംഗ കലയുടെ നൂറാം വാർഷികം

kadha

കൊല്ലം: 1924 ൽ സ്വാമി സി.ഐ. സത്യദേവൻ തുടക്കമിട്ട കഥാപ്രസംഗ കലയ്ക്ക് 2024 ൽ 100 വയസ് തികയുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കാൻ പുരോഗമന കഥാപ്രസംഗകലാ സംഘടന തീരുമാനിച്ചു. വരുന്ന ജൂലായ് മുതൽ 2024 ജൂലായ് വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് കൊല്ലത്ത് ചേർന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റി രൂപം നൽകി.

ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കഥാപ്രസംഗങ്ങൾ, ശിൽപ്പശാലകൾ, ചർച്ചകൾ, സെമിനാറുകൾ, ആസ്വാദകസംഗമം എന്നിവ സംഘടിപ്പിക്കും. ഡിസംബറിൽ എറണാകുളത്ത് കാഥികരുടെ സംസ്ഥാനതല കുടുംബസംഗമവും കഥാപ്രസംഗമേളയും സംഘടിപ്പിക്കും.

യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.നിരണം രാജൻ, പാലാ നന്ദകുമാർ, എ.ആർ.ചന്ദ്രൻ, തലവടി ജയചന്ദ്രൻ, ഭരതന്നൂർ സോമശേഖരൻ, അടൂർ ജയപ്രകാശ്, കൊച്ചിൻ അജിത്ത്, ഇന്ദു കൊട്ടാരക്കര, അടൂർ സുനിൽ, വെമ്പായം സതീശൻ, എസ്.സുരേഷ് ശങ്കർ, കൊല്ലം കാർത്തിക്, എറണാകുളം പൊന്നൻ എന്നിവർ സംസാരിച്ചു. സംഘടനാ പ്രസിഡന്റ് പ്രൊഫ. വി. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. ചിറക്കര സലീംകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വിനോദ് കൈതാരം സ്വാഗതവും ജോയിന്റ് സെക്രട്ടറി തോന്നയ്ക്കൽ വാമദേവൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.