കൊല്ലം: ഹിന്ദു ഐക്യവേദി ജില്ലാ പഠനശിബിരം വെള്ളിമൺ ഗോകുലം ഓഡിറ്റോറിയത്തിൽ നടന്നു. റിട്ട. ഡി.എം.ഒ (ആയുർവേദം) ഡോ.ശിവദാസൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.സുധീർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ആർച്ചൽ സജികുമാർ സ്വാഗതം ആശംസിച്ചു. മുതിർന്ന കാര്യ കർത്താവ് വിജയമോഹൻ, 8 ഭാഷകളിൽ
ദൈവദശകം ചൊല്ലി ലിംക ബുക്ക്സ് ഒഫ് റിക്കോർഡ്സിൽ ഇടം നേടിയ ഗീതാ ബാബു എന്നിവരെ ആദരിച്ചു. മഹിള ഐക്യവേദി സംസ്ഥാന സമിതി അംഗം രത്ന.എസ്.ഉണ്ണിത്താൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയൻ പട്ടത്താനം, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാർ, ഇ.വി. മനോജ്, ജില്ലാ വൈസ് പ്രസിഡന്റ് രമേഷ് ബാബു, ജില്ലാ ട്രഷറർ എ.പി.ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജെ.പി ബാലു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |