ഓച്ചിറ: തഴവ ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം നാളെ രാവിലെ 10ന്
എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ബിജു പാഞ്ചജന്യം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ എൽ.ചന്ദ്രമണി മുഖ്യതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്രീലത, അനൂപ് രവി, അനിൽ പുലിത്തിട്ട, സലിം അമ്പീത്തറ, ബാബീസ് വിജയൻ തുടങ്ങിയവർ സംസാരിക്കും. പ്രിൻസിപ്പൽ ഷീജ പി.ജോർജ്ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.സജീവ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |