കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ, 147 പോയിന്റുമായി പുനലൂർ സബ് ജില്ല ആധിപത്യം തുടരുന്നു. 19 സ്വർണം,11 വെള്ളി, 7 വെങ്കല മെഡലുകളാണ് നേടിയത്.
സെന്റ് ഗൊരേത്തിയുടെ മെഡൽ വേട്ടയിലാണ്, പുനലൂരിന്റെ ജൈത്രയാത്ര. 90 പോയിന്റുമായി അഞ്ചൽ സബ് ജില്ലയാണ്, രണ്ടാം സ്ഥാനത്ത്. 10 സ്വർണം, 5 വെള്ളി, 9 വെങ്കല മെഡലുകളാണ് ലഭിച്ചത്. 77 പോയിന്റുമായി കൊല്ലമാണ് മൂന്നാമത്. 10 വീതം സ്വർണ്ണം, വെങ്കല മെഡലുകളും 4 വെള്ളിയും കൊല്ലത്തിന് ലഭിച്ചു.
പുനലൂർ സെന്റ് ഗൊരേത്തി സ്കൂൾ 80 പോയിന്റുകൾ നേടി സ്കൂൾ തലത്തിൽ മുന്നേറ്റം തുടരുകയാണ്. 13 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമാണ് സ്വന്തമാക്കിയത്. അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂൾ 31 പോയിന്റുമായി രണ്ടാമതും 29 പോയിന്റുമായി, കൊല്ലം സെന്റ് അലോഷ്യസ് മൂന്നാമതുമെത്തി. സെന്റ് അലോഷ്യസിന് 5 സ്വർണവും ഒരു വെള്ളിയും, 3 വെങ്കലവും, അഞ്ചൽ സർക്കാർ സ്കൂളിന് 5, 1, 1 എന്ന ക്രമത്തിൽ, സ്വർണ്ണം, വെള്ളി, വെങ്കല മെഡലുകളും ലഭിച്ചു. മേള ഇന്ന് വൈകിട്ട് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |