കൊല്ലം: ചവറ കെ.എം.എം.എൽ ഹിതപരിശോധനയിൽ എട്ട് യൂണിയനുകൾക്ക് അംഗീകാരം ലഭിച്ചു. ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലും (ടി.പി യൂണിറ്റ്) മിനറൽ സെപ്പറേഷൻ യൂണിറ്റിലും (എം.എസ് യൂണിറ്റ്) സി.ഐ.ടി.യു ഒന്നാമതെത്തി. ടി.പി യൂണിറ്റിൽ 181 വോട്ടും എം.എസ് യൂണിറ്റിൽ 57 വോട്ടും കേരള മിനറൽസ് ആൻഡ് മെറ്റൽസ് ടൈറ്റാനിയം എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) ലഭിച്ചു. ടി.പി യൂണിറ്റിൽ ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) 111, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) 111, ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയൻ (യു.ടി.യു.സി) 87, കേരള മിനറൽസ് ആൻഡ് മെറ്റൽസ് സ്റ്റാഫ് അസോസിയേഷൻ (ബി.എം.എസ്) 46 വോട്ടും നേടി. 81 വോട്ടാണ് അംഗീകാരം നേടാൻ വേണ്ടിയിരുന്നത്. ആകെ 541 വോട്ടിൽ 536 വോട്ട് പോൾ ചെയ്തു. എം.എസ് യൂണിറ്റിൽ ഐ.എൻ.ടി.യു.സി 41, യു.ടി.യു.സി 37, എ.ഐ.ടി.യു.സി 32, എസ്.ടി.യു 12 വോട്ടും നേടി. അംഗീകാരം നേടാൻ വേണ്ടിയിരുന്നത് 27 വോട്ടാണ്. 180 വോട്ടിൽ 179 പേർ വോട്ട് രേഖപ്പെടുത്തി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, യു.ടി.യു.സി യൂണിയനുകൾക്കാണ് നിലവിൽ അംഗീകാരം ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |