കൊല്ലം: കൊല്ലം ജവഹർ ബാലഭവന്റെ 49-ാം വാർഷികവും ശിശുദിനാഘോഷവും ഇന്ന് വൈകിട്ട് 4ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രധാനമന്ത്രി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ബാലഭവൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രകാശ്.ആർ നായർ, ഡോ.വസന്തകുമാർ സാംബശിവൻ, എസ്.നാസർ, അഡ്വ.കെ.പി.സജി നാഥ്, ജയദേവി മോഹൻ,മാനേജർ മുഹമ്മദ് ഷരീഫ്.എ എന്നിവർ സംസാരിക്കും.കുട്ടികളുടെ പ്രധാനമന്ത്രിക്കുള്ള കിംസ് എവർ റോളിംഗ് ട്രോഫിയും വിവിധ കലാമത്സര വിജയികൾക്കുളള ട്രോഫികളും ക്യാഷ് അവാർഡും കൊല്ലം സിറ്റി അഡി.കമ്മിഷണർ സോണി ഉമ്മൻ കോശി വിതരണം ചെയ്യും. ബാലഭവൻ ചെയർമാൻ ഡോ.കെ.ശ്രീവത്സൻ സ്വാഗതവും അദ്ധ്യാപകൻ ജി.രാധാകൃഷ്ണൻ നന്ദിയും പറയും. വൈകിട്ട് 3 മുതൽ ബാലഭവൻ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |