കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പെൻഷൻ പ്രായം വർദ്ധനവിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംഘടനയാണ് എ.ഐ.വൈ.എഫെന്നും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.എസ്.നിധീഷ് അദ്ധ്യക്ഷനായി. വിനീത വിൻസന്റ് സ്വാഗതം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം എസ്.വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.കെ.സുധീർ, ജി.എസ്.ശ്രീരശ്മി, വി.വിനിൽ, എ.ഐ.എസ്.എ.ഫ് ജില്ലാ സെക്രട്ടറി എ.അധിൻ, പ്രസിഡന്റ് അനന്തു.എസ് പോച്ചയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |