കൊല്ലം: കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിന് സമീപം കാറിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറഞ്ഞു. നിസാരമായ പരിക്കേറ്റ കയറ്റിറക്ക് തൊഴിലാളിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. എതിരെ വന്ന കാറിന് സൈഡ് കൊടുക്കാനായി പിന്നോട്ട് എടുക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്. ഈ ഭാഗത്തെ റോഡ് ഇടുങ്ങിയതിന് പുറമേ ചരിവും ഉള്ളതാണ്. പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഓട്ടോറിക്ഷയിലെയും ലോറിയിലെയും ഡ്രൈവർമാർ ചാടി രക്ഷപ്പെട്ടതിനാൽ പരിക്കുണ്ടായില്ല. എന്നാൽ ലോറിയിലെ കയറ്റിറക്ക് തൊഴിലാളിക്ക് രക്ഷപെടാൻ കഴിഞ്ഞിരുന്നില്ല. ചരിയുന്നതിനിടയിൽ ലോറി തട്ടി തൊട്ടടുത്തുള്ള മതിലും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |