SignIn
Kerala Kaumudi Online
Friday, 26 April 2024 9.06 PM IST

കുടുംബസംഗമവും പ്രതിഭാപുരസ്കാരവും

കൊല്ലം : പ്രവാസി സേവാകേന്ദ്രം മങ്ങാട്,​ കൊല്ലം ഈസ്റ്റ് വാട്സ് ആപ്പ് ഗ്രൂപ്പ് എന്നിവ സംയുക്തമായി കുടുംബസംഗമവും പ്രതിഭാപുരസ്കാരവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ചാത്തിനാംകുളം ഹൗസ് ഒഫ് മാത്സിൽ നടന്ന യോഗത്തിൽ സേവാകേന്ദ്രം ഡയറക്ടർ കെ.ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു. അഭിലാഷ് അശോകൻ സ്വാഗതം പറഞ്ഞു. എം.ജി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് സെക്രട്ടറി അഷറഫ് വടക്കേവിള, വാർഡ് കൗൺസിലർ കൃഷ്ണന്ദു. ഐ.ഡി.പി.ഡബ്ളിയു.ഒ.എ സംസ്ഥാന കമ്മറ്റി അംഗം യാസർ അരാഫത്ത്,​ ഹൗസ് ഒഫ് മാത്സ് പ്രിൻസിപ്പൽ മുഹമ്മദ് ഹാഷിം, താജദ്ദീൻ എന്നിവർ സംസാരിച്ചു. മുഖ്യ അതിഥിയെ കലാപ്രതിഭ പുരസ്ക്കാരo നൽകി ആദരിച്ചു. തുടർന്ന് എം.എസ്‌സി ബയോ കെമിസ്ട്രിയിൽ കേരള യൂണിവേഴ്സിറ്റിൽ നിന്ന് ഒന്നാ റാങ്ക് നേടിയ ഫർസാന, ബയോ ടെക്നോളജിയൽ എം.എസ്‌സിക്ക് മൂന്നാ റാങ്ക് നേടിയ അജമൽ എന്നിവർക്ക് പ്രതിഭാപുരസ്കാരം നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പുരസ്കാരവും കാഷ് അവാർഡും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GEENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.