കോട്ടയം . കോട്ടയത്തെ പാസ് പോർട്ട് സേവാകേന്ദ്രത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തിയതായി റീജിയണൽ പാസ് പോർട്ട് ഒാഫീസർ മിഥുൻ ടി ആർ അറിയിച്ചു. കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്ന് നേരത്തെ അനുവദിച്ച് നൽകിയ നാളെ മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമങ്ങൾ എസ് എം എസ്, ഇമെയിൽ എന്നിവയിലൂടെ അപേക്ഷകർക്ക് അറിയിപ്പ് നൽകിയശേഷം ഏറ്റവും അടുത്തുള്ള പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലേക്ക് പുനഃക്രമീകരിക്കും.
കോട്ടയം ജില്ലയിലെ താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ആലപ്പുഴ, ആലുവ, തൃപ്പുണിത്തുറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലെ സാധാരണ, തത്ക്കാൽ, പി സി സി അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകളുടെ എണ്ണം ആനുപാതികമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റീജിയണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |