കടുത്തുരുത്തി : റബറിന് നാമമാത്രമായ വർദ്ധനവ് മാത്രം പ്രഖ്യാപിച്ച സംസ്ഥാന ബഡ്ജറ്റ് തീർത്തും നിരാശജനകമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി. കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുന്നതും വികസനപ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നതുമാണ് ബഡ്ജറ്റ്. കാർഷികമേഖലയെ രക്ഷിക്കാൻ യാതൊന്നും ഉണ്ടായില്ല. പ്രകടനപത്രികയിൽ എൽ.ഡി.എഫ്. പ്രഖ്യാപിച്ച റബർ വിലസ്ഥിരതാ ഫണ്ട് പോലും അനുവദിക്കാൻ തയ്യാറാകാതിരുന്നത് കർഷകരോടുള്ള വഞ്ചനയാണ്. ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ 300 രൂപ ലഭിക്കണമെന്ന് രാഷ്ട്രീയത്തിനതീതമായി കർഷർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന സമയത്താണ് 10 രൂപ പ്രഖ്യാപിച്ച് സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |