തൊടുപുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഇ.നാസർ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ കാനറ ബാങ്ക് മെയിൻ ബ്രാഞ്ച് മാനേജർ പ്രമോദ് പി.നായർ, സനൽ ബാബു, ബോർഡ് മെമ്പർ രമേഷ് ബാബു എന്നിവർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ലിജി തോമസ്, ഷീനാമോൾ ജേക്കബ്, ആർ.മായ, എന്നിവർ സംസാരിച്ചു. മത്സരത്തിൽ ചോറ്റുപാറ ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനവും, എൻ.എസ്.എസ്. എച്ച്.എസ്.എസ് കൂട്ടാർ രണ്ടാം സ്ഥാനവും, ഗവ.എച്ച്.എസ്.പഴയരിക്കണ്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |