കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്നു. മാർച്ച് 30,ഏപ്രിൽ 27, മെയ് 2,മെയ് 12 എന്നിങ്ങനെ പല തീയതികളിൽ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമാക്കിയില്ല. ആദ്യം തണ്ണീർമുക്കം ഭാഗത്തെ 31 ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് മദ്ധ്യഭാഗത്തെ ഷട്ടറുകൾ തുറക്കാൻ പിന്നീട് തീരുമാനിച്ചു.ആ തീരുമാനവും പിൻവലിച്ച് വേലിയിറക്ക സമയത്ത് 10 ഷട്ടറുകൾ തുറക്കണമെന്ന തീരുമാനത്തിലെത്തി. കുട്ടനാട് കനകശ്ശേരി പാടശേഖരത്തെ വിളവെടുപ്പും നെല്ലുസംഭരണവും നീളുന്നതും ചില ഓരുമുട്ടുകളുടെ നിർമ്മാണം ഇറിഗേഷൻ സിവിൽ വകുപ്പ് പൂർത്തിയാക്കാത്തത് മൂലവും ബണ്ട് തുറക്കാനുള്ള നീക്കം പിന്നീട് ഉപേക്ഷിച്ചു. ബണ്ട് എന്ന് തുറക്കുമെന്ന തീയതി നാളെ അറിയിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |