കുമരകം : കനത്ത മഴയെ തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും തുറക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിട്ടു. തുടർന്ന് ഇന്നലെ സന്ധ്യയോടെ ഷട്ടറുകൾ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വർഷകാലത്തെ പ്രളയ ജലത്തിന് സമാനമായി ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. മാർച്ച് 15 ന് തുറക്കേണ്ട ഷട്ടറുകൾ തുറക്കാൻ രണ്ട് മാസം വൈകിയതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിൽ ഏറെ ദുരിതമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |