SignIn
Kerala Kaumudi Online
Saturday, 27 April 2024 12.25 AM IST

വാക്‌സിൻ ഇന്ന് മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം

vaccine

കോട്ടയം: ജില്ലയിൽ ഇന്ന് 18-44 പ്രായപരിധിയിലെ മുൻഗണനാ വിഭാഗങ്ങളിൽപെട്ടവർക്കു മാത്രമാണ് കൊവിഡ് വാക്‌സിൻ നൽകുക. അനുബന്ധ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്ന തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ, വിദേശത്തേക്ക് പോകുന്നവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. കോവിഷീൽഡ് വാക്‌സിനാണ് നൽകുന്നത്. അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും വിദേശത്തേക്ക് പോകേണ്ടവരും www.cowin.gov.in എന്ന പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി രേഖകൾ അപ് ലോഡ് ചെയ്യണം. അനുബന്ധ രോഗമോ ഭിന്നശേഷിയോ സംബന്ധിച്ച സർട്ടിഫിക്കറ്റ്, വിദേശത്തേക്ക് പോകുന്നവർ യാത്രാ രേഖകൾ എന്നിവയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഈ പ്രായപരിധിയിലെ മുൻഗണനാ തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാരുടെ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ നടത്തണം. സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറും നൽകേണ്ടതുണ്ട്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അർഹരായവർക്ക് വാക്‌സിനേഷൻ കേന്ദ്രവും സമയവും ഉൾപ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവർ മാത്രം വാക്‌സിൻ സ്വീകരിക്കാൻ എത്തിയാൽ മതിയാകും. രജിസ്‌ട്രേഷനും രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല. രോഗം, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന രേഖ, പ്രത്യേക പരിഗണന അർഹിക്കുന്ന തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ തൊഴിലുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ്, വിദേശത്തേക്ക് പോകുന്നവർ യാത്രാ രേഖകൾ എന്നിവ വാക്‌സിൻ സ്വീകരിക്കാനെത്തുമ്പോൾ ഹാജരാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.