കോട്ടയം: കൊവിഡ് രണ്ടാം തരംഗത്തിന്റെയും ലോക്ഡൗണിന്റെയും സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അനുഭവപ്പെടുന്ന വൈകാരിക പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളേയും കുറിച്ച് സംസാരിക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഒഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോളജിക്കൽ കൗൺസലിംഗ് സെന്റർ സൗകര്യമൊരുക്കുന്നു. പൊതുജനങ്ങൾക്ക് ഫോൺ വഴിയുള്ള മനഃശാസ്ത്ര കൗൺസലിംഗിനായി രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ 9495971231, 9895501772 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |