കോട്ടയം: ജില്ലയിൽ 547 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 7837 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 6.97 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 225 പുരുഷൻമാരും 257 സ്ത്രീകളും 65 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 626 പേർ രോഗമുക്തരായി. 3965 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 194164 പേർ കൊവിഡ് ബാധിതരായി. 188534 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28830 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |