പൊൻകുന്നം : കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി യൂത്ത് ഫ്രണ്ട് (എം) ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. നോട്ട്ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആൻഡ്രൂസ്, ശ്രീകാന്ത് എസ്.ബാബു, ഫിനൊ പുതുപ്പറമ്പിൽ , റിച്ചു സുരേഷ്, മോൻസി ഈറ്റത്തോട്ട് ,ഷൈല ജോൺ , ഷിബു വയലിൽ, ജോബി വെട്ടിമല , അലൻ മൂഴയിൽ, തോമസുകുട്ടി മഞ്ഞപ്പള്ളികുന്നേൽ,മാർട്ടിൻ ടോം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |