കോട്ടയം: ജില്ലയിൽ 550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 547 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 7037 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.81 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 219 പുരുഷൻമാരും 254 സ്ത്രീകളും 77 കുട്ടികളും ഉൾപ്പെടുന്നു. 752 പേർ രോഗമുക്തരായി. 3726 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ആകെ 25907 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |