പൊൻകുന്നം : ആരോഗ്യ വകുപ്പിന്റെ വാഹനം കേടായതിനെ തുടർന്ന് ചിറക്കടവ് പഞ്ചായത്തിൽ ഇന്നലെ കൊവിഡ് ആന്റിജൻ പരിശോധനാ ക്യാമ്പ് മുടങ്ങി. പൊൻകുന്നം വ്യാപാര ഭവനിൽ നടത്തുമെന്ന് അറിയിച്ചിരുന്ന ക്യാമ്പാണ് മുടങ്ങിയത്. പരിശോധനയ്ക്കെത്തിയവർ ഏറെ നേരം കാത്തുനിന്ന് വലഞ്ഞു. ഒടുവിൽ കോട്ടയത്ത് നിന്നുള്ള വാഹനം മണർകാട് വച്ച് ബ്രേക്ക്ഡൗണായെന്നും പരിശോധന നടത്താനാവില്ലെന്നും അറിയിച്ചത്. ജില്ലാ പഞ്ചായത്തംഗം ടി.എൻ ഗിരീഷ്കുമാർ ഇടപെട്ട് പകരം വാഹനം ഏർപ്പാടാക്കിയെങ്കിലും പൊൻകുന്നത്തെത്തിയത് ഉച്ചയ്ക്ക് ഒന്നരയോടെയാണ്. ഈ സമയം ആളുകളെല്ലാം തിരികെപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |