കോട്ടയം : കടകൾ തുറക്കുന്നത് സംബന്ധിച്ച് വ്യാപാരികളോടുള്ള സർക്കാർ നയം അശാസ്ത്രീയമായതിനാൽ മാറ്റം വരുത്തണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. ടി.പി.ആർ നിരക്ക് കൂടുതലായതിനാൽ ആഴ്ചയിൽ ഒരു ദിവസം വരെ കടകൾ തുറക്കുന്ന സ്ഥലങ്ങളുണ്ട്. തുറക്കുന്ന ദിവസം ജനങ്ങൾ തടിച്ചു കൂടുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല. സാധാരണ കച്ചവടക്കാർക്ക് സർക്കാർ നിലപാട് പ്രഹരമാകുമ്പോൾ ഓൺലൈൻ കമ്പനികൾ കൊവിഡ് കാലത്ത് വലിയ ലാഭം കൊയ്യുന്നത് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |