കോട്ടയം: നഗരത്തിലെ തെരുവു കച്ചവടക്കാരുടെ വിവര ശേഖരണം നടത്താൻ നഗരസഭ തയ്യാറെടുക്കുന്നു. കച്ചവടക്കാരുടെ ആദ്യ ഘട്ട സർവേ പൂർത്തിയാക്കി. നാലു വർഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്തുന്നത്. കൊവിഡിന് ശേഷം നിരവധിപ്പേരാണ് തെരുവു കച്ചവടത്തിലേയ്ക്ക് തിരിഞ്ഞത്. സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ ഓരോ 12 മുതൽ 16വരെ എല്ലാ വാർഡിലും ഫീൽഡ് വിസിറ്റ് നടത്തി കച്ചവടക്കാരെ നേരിൽ കാണും. കച്ചവടക്കാർ തിരിച്ചറിയൽ കാർഡും കരുതണം. തെരുവ് കച്ചവടക്കാർക്ക് എല്ലാ വിധ സഹായവും ഉറപ്പാക്കാനാണ് സർവേയെന്ന് സെക്രട്ടറി എസ്.ബിജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |