മുണ്ടക്കയം : ഏഴര ലക്ഷം രൂപ ചെലവിൽ സി.പി.എം കോരുത്തോട് ലോക്കൽ കമ്മിറ്റി കുഴിമാവ് പൊരിയൻ മല അന്നമ്മ സുന്ദറിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ് നിർവഹിച്ചു. ലോക്കൽ സെക്രട്ടറി പി.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.പ്രഭാകരൻ, വി.പി.ഇസ്മയിൽ അഡ്വ.പി.ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി, കെ.രാജേഷ്, പി.എസ്.സുരേന്ദ്രൻ, ഷമീം അഹമ്മദ്, സജിൻ വട്ടപ്പള്ളി, സി.വി.അനിൽകുമാർ, കെ.എൻ. രാജേഷ്, ഗിരിജാ സുശീലൻ, ലതാ സുശീലൻ, സിനു സോമൻ, ഷീബ ഷിബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |