കോട്ടയം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഭക്ഷ്യ ധാന്യ കിറ്റിന്റെ പത്തു മാസത്തെ കമ്മീഷന് കുടിശികയായ 50 കോടി രൂപ നല്‍കിയില്ലെങ്കില്‍, ഓണം സ്പെഷ്യല്‍ കിറ്റ് വിതരണം ചെയ്യില്ലെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്കി.
2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ഒന്നിന് 7 രൂപ ആയിരുന്നു വ്യാപാരികള്‍ക്ക് കമ്മീഷന്. അതനുസരിച്ച് ഒരു മാസത്തെ കമ്മീഷന് നല്കി. പിന്നീട് 5 രൂപയായി കുറച്ചു. എന്നാല്‍ പിന്നീട് കമ്മീഷന് കുടിശികയായിരിക്കയാണ്. മറ്റ് സംഘടനകളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ചു കൂട്ടി സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. കമ്മീഷന് കുടിശിക സംബന്ധിച്ച് സി.പി.എം ധനമന്ത്രിയും സി.പി.ഐ യുടെ ഭക്ഷ്യ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് വിതരണം വൈകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |