കടുത്തുരുത്തി : ആപ്പാഞ്ചിറ പോളിടെക്നിക് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള എല്ലാ സർവീസുകൾക്കും പുതിയതായി ബസ് സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി വൈക്കം എ.ടി.ഒ ഷാജി കുര്യാക്കോസ്, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർക്ക് മധുരപലഹാരം നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സൂപ്പർഫാസ്റ്റ് ബസിന് ആപ്പാഞ്ചിറ മാന്നാർ പൗരാവലി സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |