കോട്ടയം : പെട്രോൾ ,ഡീസൽ എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാവില്ലെന്ന ഇടതുപക്ഷ സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെട്രോൾ, ഡീസൽ വിലയിലെ വർധനവിൽ ലഭിച്ചിരുന്ന അധികനികുതി ഒഴിവാക്കി ജനങ്ങളെ സഹായിച്ചിരുന്നു. ഇടതുസർക്കാർ തന്ത്രപൂർവം പതുങ്ങിയിരുന്ന് പൂച്ച പാലുകുടിക്കുന്നത് പോലെ പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും മോൻസ് പറഞ്ഞു. എസ്.ടി.യു മോട്ടോർ ആൻഡ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ ക്ഷേമനിധി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |