കോട്ടയം: ജില്ലയിൽ 800 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 8801 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.08 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 326 പുരുഷൻമാരും 362 സ്ത്രീകളും 112 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേർക്ക് കൊകോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 739 പേർ രോഗമുക്തരായി. 5042 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 200578 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24433 പേർ ക്വാന്റൈനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |