കോട്ടയം: കഞ്ചാവ് കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഗുണ്ടയായ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി കെ.എസ്.പുരം കാലായിൽ ഷിബുവിനെ (കാച്ചിക്ക -42)യാണ് വൈക്കം ഡിവൈ.എസ്.പി എ. ജെ. തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 59.5 കിലോ കഞ്ചാവുമായി അറസ്റ്റിലായ അലോട്ടി ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇതിന്റെ വിചാരണ തൊടുപുഴ ലഹരി വിരുദ്ധ കോടതിയിൽ ആരംഭിച്ചപ്പോഴാണ് സാക്ഷികളെ ഷിബുവിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത്. കേസിൽ സാക്ഷി പറയാൻ പോയാൽ തലകാണില്ലെന്നായിരുന്നു ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയത്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |