കോട്ടയം : സ്ത്രീ പീഡകർക്ക് ദല്ലാൾ പണിയെടുക്കുന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ചു . കെ. പി. സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജെയ്ജി പാലക്കലോടി, പി.കെ. വൈശാഖ്, അരുൺ മാർക്കോസ് മാടപ്പാട്ട് , അജീഷ് വടവാതൂർ, റൂബിൻ തോമസ്, അജീഷ് ജോയ് പുത്തൂർ, വിമൽജിത്ത്, ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |