ചിറക്കടവ് : പൊൻകുന്നം - പുനലൂർ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന അടിച്ചുമാക്കൽ പാലത്തിന് സമീപം വഴിയരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു. ഓട്ടോ ഡ്രൈവർ ചെറുവള്ളി പുതിയേടത്ത് രതീഷ് (34) ന്റെ കാലിന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം. മുന്നിൽ പോയ കാർ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നാലെയെത്തിയ കാർ വട്ടംതിരിഞ്ഞ് ഓട്ടോയിലിടിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നാലാമത്തെ അപകടമാണ് പൊൻകുന്നം-പുനലൂർ റോഡിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |