കോട്ടയം : കാലിത്തീറ്റയുടെ വില വർദ്ധനവും അനുബന്ധ ചെലവുകളുടെ വർദ്ധനവും മൂലം ദുരിതത്തിലായിരിക്കുന്ന ക്ഷീരകർഷകരെ സംരക്ഷിക്കാൻ 50 ശതമാനം സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കണമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾ കർഷകർക്ക്നൽകുന്ന നാലുരൂപ സബ്സിഡി പ്രതിവർഷം നാൽപ്പതിനായിരം രൂപയ്ക്ക് മുകളിൽ പാലിന് വില ലഭിക്കുന്നവർക്ക് ഇപ്പോൾ ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച ഈ പരിധി ഉയർത്തി എഴുപതിനായിരമാക്കി പുനർനിർണ്ണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷീര സെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് അദ്ധ്യക്ഷത വഹിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |