പൊൻകുന്നം : സി. പി. എം. കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടി സ്കൂൾ എന്ന പേരിൽ കൊടുവന്താനം, ആനിത്തോട്ടം, മാനിടുംകുഴി എന്നിവിടങ്ങളിൽ സാമൂഹ്യ പഠന കേന്ദ്രങ്ങൾ ആരംഭിച്ചു. ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതം, ഇംഗ്ലീഷ്, സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പാഠഭാഗങ്ങളുടെ സമഗ്ര പഠനവും സംശയദൂരീകരണവും ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങളാണ് വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുക. കൊടുവന്താനത്ത് കെ.രാജേഷ് , ആനിത്തോട്ടത്തിൽ ഷമീം അഹമ്മദ് , മാനിടുംകുഴിയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |