SignIn
Kerala Kaumudi Online
Friday, 26 April 2024 6.04 PM IST

കളിമൺ ഉത്പന്ന നിർമ്മാണ വായ്പ

kudam

കോട്ടയം: കളിമൺ ഉത്പന്ന നിർമ്മാണം കുലത്തൊഴിലായ സമുദായത്തിലുൾപ്പെട്ട വ്യക്തികൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമവികസന കോർപ്പറേഷനാണ് നിലവിലെ സംരംഭങ്ങളുടെ ആധുനികവത്ക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും കളിമൺപാത്ര വിപണനത്തിനും വായ്പ നൽകുന്നത്. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപയും പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആണ്.
അപേക്ഷകർ പരമ്പരാഗത കളിമൺ ഉത്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാർഷികവരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിശദവിവരങ്ങൾ http://www.keralapottery.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KUDAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.