കോട്ടയം : കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും ആക്ഷേപങ്ങളും സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്ന് പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഡോ. എം.കെ.മുനീർ ചെയർമാനായ യു.ഡി.എഫ് സബ് കമ്മറ്റി ഇന്ന്
വൈകുന്നേരം 3 ന് കോട്ടയം പ്രസ് ക്ലബിൽ ചേരും. കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും പരാതികളും ഉള്ള പദ്ധതി പ്രദേശവാസികൾ കോട്ടയം പ്രസ് ക്ലബിൽ എത്തി സബ് കമ്മറ്റിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും കൺവീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |