ചങ്ങനാശേരി: കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവത്യാഗം വരിച്ച കർഷകർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ലോക് താന്ത്രിക് ജനതാദൾ സ്മരണജ്വാല തെളിച്ചു. ചങ്ങനാശേരിയിൽ എൽ.ജെ.ഡി ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മാത്യു മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി സി. ചീരഞ്ചിറ, ടി.ഡി വർഗീസ് തൂമ്പുങ്കൽ, കെ.എസ് മാത്യൂസ്, കെ.ജെ ജോസഫ് കറുകയിൽ, വിജയൻ കുളങ്ങര, പി.എം ഷിബു, ലാൽ പ്ലാംതോപ്പിൽ, ഇ.ഡി ജോർജ്, ജോജി കണ്ണമ്പള്ളി, റോസമ്മ കോട്ടയ്ക്കൽ, കെ.എം. ജോസുകുട്ടി, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |