വൈക്കം: മത്സ്യഫെഡിന്റെ അക്വാ ടൂറിസം സെന്ററുകളായ ചെമ്പ് കാട്ടിക്കുന്ന് പാലായ്ക്കരി, ഞാറയ്ക്കൽ, മാലിപ്പുറം എന്നിവ കൊവിഡ് മാനദണ്ഡം പാലിച്ച് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. പ്രവേശനത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യണം. കൊവിഡ് പ്രതിരോധ വാക്സിനേഷൻ ആദ്യ ഡോസ് എങ്കിലും എടുത്തതിന്റെ സർട്ടിഫിക്കറ്റ്, 72 മണിക്കൂർ മുമ്പ് എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ പരിശോധനാഫലം, ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവ് ആയതിന്റെ തെളിവ് ഇവയിലേതെങ്കിലുമൊന്ന് പ്രവേശനസമയത്ത് ഹാജരാക്കണമെന്ന് മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ബുക്കിങ്ങിന്: 9526041267, 9400993314, 9497031280.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |